ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ‘ഭ്രമയുഗ’ത്തിന്റെ ടീസർ റിലീസ് ചെയ്തു. മമ്മൂട്ടിയുടെ ഗംഭീര കഥാപാത്രവും പ്രകടനവും ടീസർ അരക്കിട്ടുറപ്പിക്കുന്നുണ്ട്.
തീര്‍ത്തും ഭയപ്പെടുത്തുന്ന രീതിയിലാണ് രംഗങ്ങള്‍. ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ചിത്രീകരിച്ചതെന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന. മമ്മൂട്ടിക്ക് പുറമേ അര്ജുന് അശോകന്, സിദ്ധാര്‍ഥ് ഭരതന്, അമാല്‍ഡ ലിസ്, മണികണ്ഠന് ആചാരി തുടങ്ങിയവര്‍ ടീസറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
‘ഭൂതകാല’ത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഹൊറർ ത്രില്ലർ ചിത്രമാണ് ഭ്രമയുഗം. ചിത്രത്തിൽ പ്രതിനായക വേഷമാണ് മമ്മൂട്ടിക്ക്.
അഞ്ച് ഭാഷകളിലാണ് സിനിമ റിലീസ് ചെയ്യുക. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക