സിനിമാപ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്നത്തിന്റെ ‘തഗ് ലൈഫ്’ എന്ന സിനിമ. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും പ്രേക്ഷകർക്കിടയിൽ തരംഗമാണ്. ഇപ്പോഴിതാ നടി ഐശ്വര്യ ലക്ഷ്മിയും ചിത്രത്തിന്റെ ഭാഗമാണെന്ന് അറിയിക്കുകയാണ് രാജ്കമൽ ഫിലിംസ്.
ദുൽഖർ സൽമാൻ, ജോജു ജോർജ് എന്നീ മലയാളി താരങ്ങൾ ഇതിനോടകം ചിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞു.
രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും റെഡ് ജയന്റ് മൂവീസും ചേർന്നാണ് തഗ് ലൈഫ് നിർമ്മിക്കുന്നത്. ജയം രവി, ദുൽഖർ സൽമാൻ, തൃഷ കൃഷ്ണൻ, ഗൗതം കാർത്തിക് എന്നിവരും സിനിമയുടെ ഭാഗമാണ്.
മുപ്പത്തിയാറു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം കമല്‍ഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രമാണ് തഗ് ലൈഫ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക