ഡല്‍ഹി: കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. ബജറ്റ് സമ്മേളനത്തിനായി ജനുവരി 31 മുതല്‍ ഫെബ്രുവരി ഒമ്പതുവരെ പാര്‍ലമെന്റ് ചേരും. രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റാണ് അവതരിപ്പിക്കുന്നത്. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി 31ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇരു സഭകളേയും അഭിസംബോധന ചെയ്യും.
തെരഞ്ഞെടുപ്പു വര്‍ഷമായതിനാല്‍ സാധാരണ ഗതിയില്‍ ഇടക്കാല ബജറ്റാണ് അവതരിപ്പിക്കുകയെങ്കിലും ഇത്തവണ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് സമ്പൂര്‍ണ ബജറ്റാവും അവതരിപ്പിക്കുക എന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക