അജു വര്‍ഗീസ് അഭിനയിക്കുന്ന വരാനിരിക്കുന്ന ഒരു ശ്രദ്ധേയ ചിത്രമാണ് വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന ‘വര്‍ഷങ്ങള്‍ക്ക് ശേഷം’. പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണിത്. ഇപ്പോഴിതാ അജു വര്‍ഗീസിന് പിറന്നാള്‍ ആശംസകളുമായി ചിത്രത്തിലെ അദ്ദേഹത്തിന്റെ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. വേറിട്ട ഗെറ്റപ്പിലാണ് അജു ചിത്രത്തില്‍ എത്തുന്നത്.
സാൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് അജു വർഗീസ് പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. പ്രണവ് മോഹൻലാൽ നായകനായ ഹൃദയം നിർമ്മിച്ച മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം തന്നെയാണ് ഈ ചിത്രത്തിന്റെയും നിർമ്മാണം നിർവ്വഹിക്കുന്നത്.
വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ള, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാന് എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
ഛായാഗ്രഹണം വിശ്വജിത്ത്, സംഗീത സംവിധാനം അമൃത് രാംനാഥ്, എഡിറ്റിംഗ് രഞ്ജൻ എബ്രഹാം, ആർട്ട് ഡയറക്ടർ നിമേഷ് താനൂർ, കോസ്റ്റ്യൂം ദിവ്യ ജോർജ്, മേക്കപ്പ് റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ സജീവ് ചന്തിരൂർ, ചീഫ് അസോസിയേറ്റ് അഭയ് വാര്യർ, ഫിനാൻസ് കൺട്രോളർ വിജേഷ് രവി, ടിൻസൺ തോമസ്, സ്റ്റിൽസ് ബിജിത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക