പത്തനംതിട്ട: ശതാഭിഷിക്തനാകുന്ന ഗാനഗന്ധർവൻ ഡോ.കെ.ജെ.യേശുദാസിന് ഇന്ന് ശബരിമലയിൽ പ്രത്യേക വഴിപാടുകളും നെയ്യഭിഷേകവും നടത്തും. പുലർച്ചെ ഗണപതിഹോമം, സഹസ്ര നാമാർച്ചന, നെയ്യഭിഷേകം, ശനിദോഷ നിവാരണത്തിനായി നീരാജനം എന്നിവയാകും നടത്തുക. ഇന്നാണ് അദ്ദേഹത്തിന്റെ ജന്മനക്ഷത്രമായ ഉത്രാടം നാൾ.
ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഒ ജി ബിജുവിന്റെ ചുമതലയിലാണ് വഴിപാടുകൾ നടത്തുക. വഴിപാടുകളുടെ പ്രസാദം അമേരിക്കയിൽ താമസിക്കുന്ന യേശുദാസിന് എത്തിച്ചുകൊടുക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക