തമിഴകത്തിന്റെ ലേഡി സൂപ്പർ സ്റ്റാറാണ് നയൻതാര. സംവിധായകന് വിഘ്നേഷ് ശിവനും നയൻതാരയും തമ്മിലുള്ള വിവാഹം സിനിമ ലോകം വലിയ രീതിയിലാണ് ആഘോഷിച്ചത്.
ഇപ്പോൾ ഭാർത്താവ് വിഘ്നേഷ് ശിവനും രണ്ട് ഇരട്ടക്കുഞ്ഞുങ്ങളുമായി സുഖജീവിതം നയിക്കുകയാണ് നയൻസ്. ഒപ്പം തന്നെ കരിയറും ഉണ്ട്. ഈ അവസരത്തിൽ തമിഴ്നാട്ടിലെ ഒരു ജോത്സ്യർ നടത്തിയ പ്രവചനമാണ് ശ്രദ്ധനേടുന്നത്.
വിഘ്നേഷ് ശിവനുമായി നയൻതാര പിരിയുമെന്നാണ് വേണു സ്വാമി എന്ന ജോത്സ്യർ നടത്തിയ പ്രവചനം. കൂടാതെ ഇവരുടെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്നും ഇയാൾ നേരത്തെ പ്രവചിച്ചിരുന്നു.
സംവിധായകൻ വിഘ്നേഷും നയൻതാരയും ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. ദീർഘനാളത്തെ പ്രണയത്തിന് ശേഷം 2022ൽ ആണ് ഇവർ വിവാഹിതരായത്. വിഘ്നേഷ്- നയൻതാര ദമ്പതികൾക്ക് ഉയിർ, ഉലക് എന്നിങ്ങനെ രണ്ട് മക്കളുണ്ട്.
ഇത്തരത്തിലുള്ള പ്രവചനങ്ങൾ നടത്തി പലപ്പോഴും വിവാദങ്ങളിൽ അകപ്പെട്ട ആളാണ് വേണു സ്വാമി.
പ്രതികരിക്കാൻ ഇവിടെ എഴുതുക