ഇന്ത്യയിലെ ശുചിത്വനഗരങ്ങളുടെ പട്ടികയില്‍ ആദ്യ സ്ഥാനങ്ങള്‍ സ്വന്തമാക്കി മധ്യപ്രദേശിലെ ഇന്ദോറും ഗുജറാത്തിലെ സൂറത്തും. തുടര്‍ച്ചയായി ഏഴാംതവണയാണ് ഇന്ദോര്‍ ശുചിത്വനേട്ടം സ്വന്തമാക്കുന്നത്. നവി മുംബൈയാണ് മൂന്നാമത്. കേന്ദ്ര സര്‍ക്കാരിന്റെ വാര്‍ഷിക ശുചിത്വ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം, കേരളത്തിലെ പ്രധാന നഗരങ്ങളൊന്നും ആദ്യ 100 സ്ഥാനങ്ങളില്‍ ഇടംനേടിയില്ല. ശുചിത്വത്തില്‍ മികവ് കാഴ്ചവെച്ച സംസ്ഥാനം മഹാരാഷ്ട്രയാണ്. മധ്യപ്രദേശ് രണ്ടാമതും ഛത്തീസ്ഗഢ് മൂന്നാമതുമെത്തി. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു അവാര്‍ഡുകള്‍ സമ്മാനിച്ചു.
ഒരു ലക്ഷത്തിന് മുകളില്‍ ജനസംഖ്യയുള്ള വിഭാഗത്തില്‍ ആലപ്പുഴയും ഒരു ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള വിഭാഗത്തില്‍ വര്‍ക്കലയും കേരളത്തിലെ മികച്ച നഗരങ്ങളായി. ദേശീയ റാങ്കിങ്ങില്‍ ആലപ്പുഴയ്ക്ക് 320-ാം സ്ഥാനവും വര്‍ക്കലയ്ക്ക് 1138-ാം സ്ഥാനവുമാണ്.
ഒരുലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള നഗരങ്ങളില്‍ ഒന്നാമത് മഹാരാഷ്ട്രയിലെ സാസ്വാദ് ആണ്. ഛത്തീസ്ഗഢിലെ പതാന്‍ രണ്ടാമതും മഹാരാഷ്ട്രയിലെ ലോനാവാല മൂന്നാമതുമെത്തി. ഗംഗാനഗരങ്ങളുടെ പട്ടികയില്‍ ഒന്നാംസ്ഥാനത്ത് വാരാണസിയും രണ്ടാംസ്ഥാനത്ത് പ്രയാഗ് രാജുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക