ഡല്‍ഹി: 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി രണ്ട് മണ്ഡലങ്ങളില്‍ നിന്ന് മത്സരിച്ചേക്കുമെന്ന് സൂചന. കര്‍ണാടകയിലെയും തെലുങ്കാനയിലെയും രണ്ട് മണ്ഡലങ്ങളിലാണ് പ്രിയങ്ക മത്സരിക്കുകയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. കര്‍ണാടകയിലെ കൊപ്പല്‍ സീറ്റിലാണ് പ്രിയങ്ക മത്സരിക്കാന്‍ സാധ്യത. ഇതിനായി മണ്ഡലത്തില്‍ എഐസിസി സര്‍വേ അടക്കം നടത്തിയതായി സൂചനയുണ്ട്.
അതേസമയം, വിഷയത്തില്‍ പ്രാദേശിക നേതൃത്വത്തിന് വ്യക്തതയില്ല. തെലുങ്കാനയിലെ പ്രിയങ്കയുടെ മണ്ഡലത്തെപറ്റി സ്ഥിരീകരണം വന്നിട്ടില്ല. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും വിഷയത്തില്‍ പ്രതികരണം നടത്തിയിട്ടില്ല. നിലവില്‍ കൊപ്പല്‍ മണ്ഡലത്തില്‍ ബിജെപിയാണ് അധികാരത്തിലുള്ളത്. എന്നാല്‍ കോണ്‍ഗ്രസ് നടത്തിയ സര്‍വേയില്‍ കൊപ്പല്‍ സീറ്റില്‍ വലിയ വിജയ സാധ്യതയാണ് പ്രവചിച്ചിട്ടുള്ളതെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക