വീട് നിര്‍മ്മിക്കുന്ന അവസരത്തില്‍ വാസ്തുവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നാം ഏറെ ശ്രദ്ധിക്കാറുണ്ട്. വാസ്തു ശാസ്ത്ര പ്രകാരം വീടിന്റെ എല്ലാ ദിശകള്‍ക്കും വസ്തുക്കള്‍ക്കും അവയുടെ സ്ഥാനത്തിനും പ്രത്യേക പ്രാധാന്യമാണ് കല്പിച്ച് നല്‍കിയിരിക്കുന്നത്.
വീട്ടില്‍ ഏതെങ്കിലും തരത്തിലുള്ള വാസ്തുദോഷം ഉണ്ടെങ്കില്‍ നെഗറ്റീവ് എനര്‍ജി വീട്ടിലേക്ക് എത്തുകയും അവിടെ നിലനില്ക്കുകയും ചെയ്യുന്നു. ഇത് ആ വീട്ടില്‍ താമസിക്കുന്നവരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കും.
വീടും അടുക്കളയുമായി ബന്ധപ്പെട്ട വാസ്തു ശാസ്ത്രപരമായ കാര്യങ്ങള്‍ നാം ഏറെ ശ്രദ്ധിക്കാറുണ്ട്. അതുപോലെ അത്ര പ്രാധാന്യം നല്‍കാത്ത ഒന്നാണ് കുളിമുറി. എന്നാല്‍ വീടിന്റെ ഏതൊരു ഭാഗവും പോലെ പ്രധാനമാണ് കുളിമുറിയും. കുളിമുറി ഉപയോഗിക്കുമ്പോള്‍ വരുത്തുന്ന ചെറിയ പിഴവുകള്‍ ജീവിതത്തില്‍ വലിയ സാമ്പത്തിക പ്രശ്നങ്ങള്‍ വരുത്തി വയ്ക്കും.
ഒഴിഞ്ഞ ബക്കറ്റ് ഒരിക്കലും കുളിമുറിയില്‍ വയ്ക്കരുത് എന്നാണ് വാസ്തു വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. കുളിമുറിയില്‍ ബക്കറ്റുകള്‍ ശൂന്യമായി സൂക്ഷിക്കുന്നത് വഴി വീടുകളില്‍ പെട്ടെന്ന് നെഗറ്റീവ് എനര്‍ജി നിറക്കും. ഇതുകൂടാതെ കറുത്തതോ പൊട്ടിയതോ ആയ ബക്കറ്റുകള്‍ ഒരിക്കലും കുളിമുറിയില്‍ ഉപയോഗിക്കരുത്. ഇങ്ങനെ ചെയ്താല്‍ വാസ്തു ദോഷങ്ങള്‍ക്കൊപ്പം സാമ്പത്തിക പ്രശ്നങ്ങളും വീട്ടില്‍ ഉണ്ടാകുന്നു.
അതിനാൽ വെള്ളം നിറച്ച ബക്കറ്റിൽ സൂക്ഷിക്കുക. ശേഷിക്കുന്ന ബക്കറ്റുകളിൽ വെള്ളം നിറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ, അവ തലകീഴായി സൂക്ഷിക്കുക. ഇങ്ങനെ ചെയ്യുന്നതുവഴി നിങ്ങളുടെ ജീവിതത്തിലും വീട്ടിലും പണത്തിന്റെ ഒഴുക്ക് ഉണ്ടാകുമെന്നാണ് വാസ്തുശാസ്ത്രം പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക