ഏഴാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള ഒരു ഉദ്യോഗാർഥിയാണോ നിങ്ങൾ. നിങ്ങൾക്ക് നീന്താൻ അറിയാമോ. എങ്കിൽ നിങ്ങൾക്കും സർക്കാർ ജോലി നേടാൻ സാധിക്കും. കേരള ജലഗതാഗത വകുപ്പാണ് നീന്തൽ അറിയാവുന്ന ഏഴാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അവസരം ഒരുക്കുന്നത്.
കൂലി വർക്കർ പോസ്റ്റിലേക്ക് ആണ് വാട്ടർ ട്രാൻസ്പോർട്ടിനു കീഴിൽ നിയമനം നടക്കുന്നത്. ജനുവരി 31 ആണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി. ഒബിസി കാർക്ക് വേണ്ടി നടത്തുന്ന നിയമനത്തിൽ വനിതകൾക്കും ഭിന്നശേഷിക്കാർക്കും അപേക്ഷിക്കാൻ സാധിക്കില്ല.
23000 രൂപ മുതൽ 50,200 രൂപ വരെ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ശമ്പളമായി ലഭിക്കും. നാടൻ ചരക്കു വണ്ടി വലിക്കുന്നതിലും നീന്തലിലും പ്രായോഗിക പരീക്ഷ നടത്തിയതിനുശേഷം ആയിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക.
കേരള പി എസ് സി യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച ഔദ്യോഗിക വിജ്ഞാപനം പൂർണമായും വായിച്ച മനസ്സിലാക്കിയശേഷം താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കുന്നതിന് കേരള പിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റുകളായ http://thulasi.psc.kerala.gov.in, http://www.keralapsc.gov.in എന്നിവ സന്ദർശിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക