മികച്ച ഓഫറുകളിൽ സ്മാർട്ട് വാച്ചുകൾ ലഭ്യമാക്കാൻ ആമസോണിൽ ഡേറ്റ് റിപ്പബ്ലിക് ഡേ സെയിലിന് തുടക്കമായി. മികച്ച ഡിസ്കൗണ്ടിലും ഉൽപ്പന്നങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞ വർഷങ്ങളിലേതു പോലെ തന്നെ സൗകര്യം ഒരുക്കിയിട്ടുണ്ട്.
തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾക്ക് ഇൻസ്റ്റന്റ് ഡിസ്കൗണ്ടുകളും ഇ എം ഐ ഓഫറുകളും 65% ഓഫറിൽ സ്മാർട്ട് ടെലിവിഷനുകളും വാഷിംഗ് മെഷീൻ, റഫ്രിജറേറ്റർ, എയർ കണ്ടീഷനുകൾ എന്നിവയും 40% ഓഫറിൽ സ്മാർട്ട് ഫോണുകളും 75% ഓഫറിൽ ലാപ്ടോപ്പ്, ടാബ്ലെറ്റ്, മറ്റ് സ്മാർട്ട് ഡിവൈസുകൾ എന്നിവയും ലഭ്യമാകും.
എസ്ബിഐ കാർഡുകളിലൂടെയുള്ള പർച്ചേസിന് 10% ഇൻസ്റ്റന്റ് ഡിസ്കൗണ്ടും ആകർഷകമായ എക്സ്ചേഞ്ച് ഓഫറും ലഭ്യമാണ്. ഏതൊക്കെയാണ് ആമസോണിൽ മികച്ച ഓഫർ നൽകുന്ന സ്മാർട്ട് വാച്ചുകൾ എന്ന് നോക്കാം.
ഇതിൽ ആദ്യത്തേതാണ് ബോട്ട് വേവ് ലൈറ്റ് സ്മാർട്ട് വാച്ച്. 1.69 ഇഞ്ച് എച്ച് ഡി ഫുൾ ടച്ച് ഡിസ്പ്ലേയുള്ള ബോട്ട് വേവ് ലൈറ്റ് സ്മാർട്ട് വാച്ചിന് അൾട്രാ സ്ലിം ലൈറ്റ് വെയിറ്റ് ഡിസൈൻ ആണ് ഉള്ളത്. മെസ്സേജുകളും നിരീക്ഷിക്കുന്നതോടൊപ്പം ദൈനംദിന കായിക പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ഇതിലൂടെ സാധിക്കും.
സൈക്ലിംഗ്, യോഗ, സ്വിമ്മിങ്, ഫുട്ബോൾ എന്നിങ്ങനെ നിരവധി സ്പോർട്സ് മോഡുകൾ ഉള്ള വാച്ചിലൂടെ ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്സിജന്റെ അളവും അറിയാനും സാധിക്കും. ആകർഷകമായ ഡിസൈനോടുകൂടിയ മറ്റൊരു ബോട്ട് സ്മാർട്ട് വാച്ച് ആണ് മാക്സിമ മാക്സ് പ്രോ എക്സ് 2.
1.4 ഇഞ്ച് ടിഎഫ്ടി ഐപിഎസ് സ്ക്രീനോടുകൂടിയ സ്മാർട്ട് വാച്ചിലൂടെ രക്തത്തിലെ ഓക്സിജന്റെ അളവും ഹൃദയമിടിപ്പും അറിയാൻ സാധിക്കും. 11 സ്പോർട്സ് മോഡുകളോട് കൂടിയ വാച്ചിലൂടെ സൈക്ലിംഗ്, ഫുട്ബോൾ, സിമ്മിംഗ് എന്നിങ്ങനെയുള്ള ദൈനംദിന പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ സാധിക്കും. വാട്ടർ റെസിസ്റ്റന്റ് ഫീച്ചറോട് കൂടിയ വാച്ചിൽ ഒട്ടനവധി മറ്റു ഫീച്ചറുകളും അടങ്ങിയിട്ടുണ്ട്. മറ്റൊരു സ്മാർട്ട് വാച്ച് ആണ് ബോട്ട് എക്സ്റ്റൻഡ് സ്മാർട്ട് വാച്ച്.
1.69 എൽസിഡി ഡിസ്പ്ലേയോട് കൂടിയ ബോട്ട് എക്സ്റ്റൻഡ് സ്മാർട്ട് വാച്ചിൽ 14 സ്പോർട്സ് മോഡുകളുണ്ട്. സ്ലീപ് മോണിറ്ററിംഗ് സംവിധാനത്തോടുകൂടിയ വാച്ചിൽ ഹൃദയമിടിപ്പും രക്തത്തിലെ ഓക്സിജന്റെ അളവും അറിയാൻ സാധിക്കും. സ്പളാഷ്, സ്വെറ്റ് റെസിസ്റ്റൻസ് ഫീച്ചറോടു കൂടിയ വാച്ചിൽ ഫോണിൽ വരുന്ന മെസ്സേജുകളുടെ നോട്ടിഫിക്കേഷനും മറ്റും അറിയാനും സാധിക്കും.
മികച്ച ഫീച്ചറുകളും ഡിസൈനുകളോടും കൂടി എത്തിയ മറ്റൊരു സ്മാർട്ട് വാച്ച് ആണ് അമാസ് ഫിറ്റ് ജി ടി എസ് 4 മിനി സ്മാർട്ട് വാച്ച്. 1.65 ഇഞ്ച് എച്ച് ഡി അമോൾഡ് ഡിസ്പ്ലേയും അൾട്രാ സ്ലിം ലൈറ്റ് ഡിസ്പ്ലേയും ഒട്ടനവധി മറ്റ് ഫീച്ചറുകളും അടങ്ങിയിട്ടുണ്ട്.
120ലധികം സ്പോർട്സ് മോഡുകളോട് കൂടിയ വാച്ചിലൂടെ ഹൃദയമിടിപ്പും രക്തത്തിലെ ഓക്സിജന്റെ അളവും അറിയാൻ സാധിക്കും.വാട്ടർ റെസിസ്റ്റൻസ്, സാറ്റലൈറ്റ് പൊസിഷനിംഗ് സിസ്റ്റംസ് ഫീച്ചറുകളും അടങ്ങിയിരിക്കുന്നു. മികച്ച ഓഫറുകളാണ് സ്മാർട്ട് വാച്ചുകൾക്ക് ആമസോണിൽ നിന്ന് ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക