ഡല്‍ഹി: ക്യാപിറ്റല്‍ ഫുഡ്സിനെയും ഓര്‍ഗാനിക് ഇന്ത്യയെയും ഏറ്റെടുക്കാനൊരുങ്ങി ടാറ്റാ കണ്‍സ്യൂമര്‍. 7,000 കോടി രൂപയുടെ സംയോജിത എന്റര്‍പ്രൈസ് മൂല്യത്തിന് ഏറ്റെടുക്കുന്നതായി ടാറ്റാ പ്രഖ്യാപിച്ചു. ജനപ്രിയ ചിങ്സ് സീക്രട്ട് ബ്രാന്‍ഡിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ക്യാപിറ്റല്‍ ഫുഡ്സ്. പുതിയ ഏറ്റെടുക്കലോടെ ടാറ്റ ഗ്രൂപ്പ് വിപണിയില്‍ ശക്തിപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.
ചിംഗ്സ് സീക്രട്ട്, സ്മിത്ത് ആന്‍ഡ് ജോണ്‍സ് തുടങ്ങിയ ബ്രാന്‍ഡുകളുടെ ഉടമസ്ഥതയിലുള്ള ക്യാപിറ്റല്‍ ഫുഡ്സിന്റെ 100 ശതമാനം ഇക്വിറ്റി ഓഹരികള്‍ 5,100 കോടി രൂപയുടെ എന്റര്‍പ്രൈസ് മൂല്യത്തിലാണ് ടാറ്റ ഗ്രൂപ്പിന്റെ ടിസിപിഎല്‍ ഏറ്റെടുക്കുക. ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ഓര്‍ഗാനിക് ഇന്ത്യയെ 1,900 കോടി രൂപയുടെ എന്റര്‍പ്രൈസ് മൂല്യത്തില്‍ ടിസിപിഎല്‍ ഏറ്റെടുക്കും.
ഒരു സമ്പൂര്‍ണ്ണ എഫ്എംസിജി കമ്പനിയായി മാറിക്കൊണ്ടിരിക്കുന്ന ടിസിപിഎല്ലിനെ പാക്ക്ഡ് ഫുഡ് സെഗ്മെന്റ് പോര്‍ട്ട്ഫോളിയോ വിപുലീകരിക്കാന്‍ ഈ നീക്കം സഹായിക്കും. ടിസിപിഎല്‍ അതിന്റെ വിവിധ ഷെയര്‍ഹോള്‍ഡര്‍മാരില്‍ നിന്ന് കമ്പനിയുടെ 75 ശതമാനം ഇക്വിറ്റി ഷെയര്‍ഹോള്‍ഡിംഗ് ഏറ്റെടുക്കുന്നതിനായി ക്യാപിറ്റല്‍ ഫുഡ്സിന്റെ നിലവിലുള്ള പ്രൊമോട്ടര്‍മാരുമായും ഷെയര്‍ഹോള്‍ഡര്‍മാരുമായും ഒരു ഷെയര്‍ പര്‍ച്ചേസ് കരാറിലും ഷെയര്‍ഹോള്‍ഡര്‍മാരുടെ കരാറിലും ഏര്‍പ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക