ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായുള്ള പൂജകൾക്ക് ഇന്ന് തുടക്കമാകും. ഒരാഴ്ച നീളുന്ന ചടങ്ങുകൾക്ക് ഒടുവിൽ ഈ മാസം 22നാണ് പ്രതിഷ്ഠാ ചടങ്ങ്.
പ്രായശ്ചിത്ത ചടങ്ങുകളോടെയാണ് ഇന്ന് അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങുകൾക്ക് തുടക്കമാകുക. നാളെ ഗണപതി പൂജയും 18ന് മണ്ഡപ പൂജയും നടക്കും.
20ന് വിവിധ നദികളിലെ പുണ്യജലത്തിൽ ശ്രീകോവിലിന്റെ ശുദ്ധികലശവും 21ന് ശ്രീരാമവിഗ്രഹത്തിന്റെ ആറാട്ടും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക