ലഖ്നോ: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നിർത്തിവെക്കണമെന്ന ആവശ്യമുന്നയിച്ച് അലഹബാദ് ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചു. ശങ്കരാചാര്യൻമാരുടെ എതിർപ്പ് ചൂണ്ടിക്കാട്ടി ഗാസിയാബാദ് സ്വദേശിയായ ഭോല ദാസാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ജനുവരി 22ന് അയോധ്യയിൽ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് നടക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേർന്നാണ് പ്രതിഷ്ഠ നടത്തുന്നത്. ഇതിനെതിരെയാണ് ശങ്കരാചാര്യർ രംഗത്തു വന്നത്. ഇത്തരം ചടങ്ങുകൾ ഈ മാസം നടത്താൻ പാടില്ലെന്നും പണി മുഴുവനായി കഴിയാത്ത ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തുന്നത് ആചാരങ്ങൾക്ക് വിരുദ്ധമാണെന്നും ഹരജിയിൽ പറയുന്നു. പണി പൂർണ്ണമായി കഴിയാത്ത ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തുന്നത് സനാതന ധർമത്തിന് വിരുദ്ധമാണെന്നാണ് അദ്ദേഹം പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക