രൺബീർ കപൂർ നായകനായി വമ്പൻ ഹിറ്റായ ചിത്രം ‘അനിമൽ’ ഒടിടിയിൽ ഉടൻ എത്തില്ല. നെറ്റ്ഫ്ലിക്സിൽ ജനുവരി 26-ന് സ്ട്രീമിങ് ആരംഭിക്കുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ട്. എന്നാൽ സിനിമ വൈകിയാണ് റിലീസ് ചെയ്യുക. സിനിമയുമായി ബന്ധപ്പെട്ട് നിർമ്മാതാക്കൾക്കിടയിലെ നിയമപരമായ തർക്കമാണ് ഒ ടി ടി റിലീസ് വൈകാൻ കാരണം. സിനിമയുടെ ബൗദ്ധിക സ്വത്തവകാശത്തിൽ ടി-സീരീസ് വിഹിതം നൽകിയില്ലെന്നാരോപിച്ച് സിനി 1 സ്റ്റുഡിയോസ് പ്രൈവറ്റ് ലിമിറ്റഡ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
സിനിമയിൽ 35 % ലാഭവിഹിതവും 35 ശതമാനം ബൗദ്ധിക സ്വത്തവകാശത്തിന് അർഹതയുമുള്ള ചിത്രം നിർമ്മിക്കാൻ രണ്ട് പ്രൊഡക്ഷൻ ഹൗസുകളാണ് കരാറിൽ ഒപ്പുവെച്ചത് എന്ന് സിനി 1 സ്റ്റുഡിയോസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ടി-സീരീസുമായി ഒപ്പുവെച്ച 2019-ലെ കരാറിൽ വിവിധ വ്യവസ്ഥകളുടെ ലംഘനം നടന്നതായും അതിനാൽ അനിമൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യരുതെന്നാണ് സിനി 1 ഉന്നയിക്കുന്ന ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക