കൈവെള്ളയേയും കൈയേയും വേർതിരിക്കുന്ന ഭാഗത്തുള്ള തിരശ്ചീനമായതും വളഞ്ഞതുമായ രേഖകളാണ് ഹസ്തരേഖാശാസ്ത്രത്തിൽ ബ്രേസ്ലെറ്റ് ലൈൻ എന്ന് അറിയപ്പെടുന്നത്. എത്ര ബ്രേസ്ലെറ്റ് ലൈനുണ്ട് നിങ്ങളുടെ കൈയിൽ? ഒരാളുടെ കൈയിൽ പരമാവധി നാല് ബ്രേസ്ലെറ്റ് രേഖകളാണ്കാണാറ്. നാലാമത്തെ രേഖ അപൂർവമായാണ് കാണപ്പെടാറ്.
ഇത് ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് .ഇത് ഒരു വ്യക്തിയുടെ പൂർണ ആരോഗ്യത്തെയും ഊര്ജ്ജസ്വലതയെയുമാണ് ഇത് എടുത്തു കാട്ടുന്നത്. ഈ രേഖ തടിച്ചതും ആഴത്തിലുള്ളതുമാണെങ്കിൽ ദീർഘ ആരോഗ്യകരമായ ജീവിതം നിങ്ങൾക്ക് ലഭിക്കും. കട്ടികുറഞ്ഞതും മുറിഞ്ഞരൂപത്തിലും ഉള്ള രേഖകൾ അനാരോഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. ഒന്നിലധികം തവണ മുറിഞ്ഞതും വളഞ്ഞതുമായ രേഖകൾ പ്രത്യുത്പാദന തകരാറുകളെ സൂചിപ്പിക്കുന്നു. വിടവൊന്നുമില്ലാത്തതും നേരെയുള്ളതുമായ രണ്ടാമത്തെ ബ്രേസ്ലെറ്റ് ലൈൻ ഏറ്റവും പ്രധാനപ്പെട്ടതാണ്. ഇത്തരക്കാർ ജീവിതത്തിൽ ഏറ്റവും സന്തോഷവാൻമാരും സമ്പന്നരും ആയിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക