അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ രാമമന്ത്രം ജപിക്കണമെന്നും വീടുകളില്‍ വിളക്ക് തെളിയിക്കണമെന്നുമുള്ള ആഹ്വാനം ചെയ്ത ഗായിക കെ എസ് ചിത്രയുടെ പ്രസ്താവന സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. ചിത്രയെ എതിര്‍ത്തും അനുകൂലിച്ചും നിരവധിപേർ രംഗത്തുവന്നു. ഇപ്പോൾ ഗായകന് സൂരജ് സന്തോഷ് സംഭവത്തിൽ പ്രതികരിക്കുകയാണ്. വിഗ്രഹങ്ങള്‍ ഇനി എത്ര ഉടയാന്‍ കിടക്കുന്നു എന്നായിരുന്നു സൂരജ് പങ്കുവെച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറി. ഇതേ തുടര്‍ന്ന് സൂരജിനെതിരെയും സൈബര്‍ ആക്രമണം വന്നു. ഇപ്പോഴിതാ അതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സൂരജ് സന്തോഷ്.
മുന്‍പും താൻ സൈബർ ആക്രമണം നേരിട്ടിട്ടുണ്ട്. പക്ഷേ ഇത്തവണ അത് കൂടുതല്‍ ക്രൂരവും മര്യാദ കെട്ടതും എല്ലാ സീമകളും ലംഘിക്കുന്നതുമായിരുന്നെന്ന് സൂരജ് സന്തോഷ് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക