കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസിലെ പ്രതി ജോളി ജോസഫ് ശാരീരികാവശത ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷ നൽകി. എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതിയിൽ ആണ് ഹരജി നൽകിയത്.
അതേസമയം, കൂടത്തായി കേസുമായി ബന്ധപ്പെട്ടു പുറത്തിറങ്ങിയ വെബ്സീരിസും സീരിയലും തടയണമെന്ന ഹരജിയും കോടതിയിലെത്തിയിട്ടുണ്ട്.
ജോളിയുടെ ശാരീരികമായ അസ്വസ്ഥതകളെ തുടർന്നു നേരത്തെ കേസിൽ വിചാരണ മാറ്റിവച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസമാണു വിചാരണ പുനരാരംഭിച്ചത്. ജോളിയുടെ ജാമ്യഹരജി നാളെ പരിഗണിക്കുമെന്നാണു വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക