തൃശൂർ : നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. താമര മൊട്ടുകൾ കൊണ്ട് പ്രധാനമന്ത്രി തുലാഭാരം നടത്തി. കേരളീയ വേഷത്തിൽ ഗുരുവായൂർ അമ്പലത്തിലെത്തിയ പ്രധാനമന്ത്രിയെ തന്ത്രി ചേനസ് നമ്പൂതിരിപ്പാട് ദേവസ്വം പ്രസിഡൻറ് പൊഫ.വിജയൻ എന്നിവർ മോദിയെ ചേർന്ന് സ്വീകരിച്ചു. ഗുരുവായൂർ ക്ഷേത്രത്തിൽ ഒരു മണിക്കൂറോളം അദ്ദേഹം ചെലവഴിച്ചു. തുടർന്ന് ഗസ്റ്റ് ഹൗസിൽ തിരിച്ചെത്തിയ പ്രധാനമന്ത്രി അൽപ്പ സമയത്തെ വിശ്രമത്തിനു ശേഷം സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിലും പങ്കെടുത്തു.
കൊച്ചിയിൽ നിന്നും ഹെലികോപ്റ്റർ വഴിയാണ് പ്രധാനമന്ത്രി ഗുരുവായൂരിൽ എത്തിയത്. ഗുരുവായൂരിൽ എത്തിയ പ്രധാനമന്ത്രിയെ ബിജെപി സംസ്ഥാന ജില്ലാ നേതാക്കളും മറ്റും ചേർന്ന് സ്വീകരിച്ചു. അതീവ സുരക്ഷാ സംവിധാനമാണ് ഗുരുവായൂരിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക