ആർഡിഎക്സിന് ശേഷം ഷെയ്ൻ നിഗം- മഹിമ നമ്പ്യാർ ജോഡി വീണ്ടും ഒന്നിക്കുന്ന ‘ലിറ്റിൽ ഹാർട്സ്’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി.
കൈലാസ് മേനോൻ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഹൃദയഹാരിയായ ഈ ഗാനം പാടിയിരിക്കുന്നത് കപിൽ കപിലനും സന മൊയ്തുട്ടിയും ചേർന്നാണ്. ഗാനരചന വിനായക് ശശികുമാർ.
ബന്ധങ്ങളുടെ കഥ പറയുന്ന ലിറ്റിൽ ഹാർട്സിൽ സിബിയായി ഷെയ്നും ശോശയായി മഹിമയും എത്തുന്നു. എന്നാടീ ശോശേ നിനക്കെപ്പഴാ എന്നോട് ഇഷ്ടം തോന്നിത്തുടങ്ങിയത്? സിബിയുടെ ഈ ചോദ്യത്തിനുത്തരം പോലെയാണ് ഈ ഗാനം കടന്നു വരുന്നത്. ഏദൻ പൂവേ…. മനം തന്ന പെണ്ണേ… എന്നു തുടങ്ങുന്ന ഗാനമാന്ന് ഇത്.
സാന്ദ്രാ തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സാന്ദ്രാ തോമസ്സും, വിൽസൺ തോമസ്സും നിർമ്മിച്ച് ആന്റോ ജോസ് പെരേരയും എബി ട്രീസാ പോളും ചേർന്ന് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നതാണ് ഈ ചിത്രം.
ബാബുരാജ്, രൺജി പണിക്കർ ,ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി, ഐമാസെബാസ്റ്റ്യൻ, രമ്യാ സുവി,മാലാ പാർവ്വതി എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക