ലഖ്നൗ: അയോധ്യയിലെ രാമജന്മഭൂമി പ്രതിഷ്ഠ ചടങ്ങുകൾക്കായി ഒരുങ്ങിക്കഴിഞ്ഞു. ഈ സമയത്ത് പ്രതിഷ്ഠിക്കാൻ തയ്യാറാക്കിയ രാമവിഗ്രഹത്തിന്റെ ആദ്യ ചിത്രം പുറത്തുവിട്ടു. ജനുവരി 22-നാണ് പ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുക. വിഗ്രഹം കൃഷ്ണശിലയിലാണ് ഒരുക്കിയിരിക്കുന്നത്. നില്ക്കുന്ന രീതിയിലാണ് വിഗ്രഹം രൂപകൽപ്പന ചെയ്തത്.
51 ഇഞ്ചാണ് വിഗ്രഹത്തിന്റെ ഉയരം. മൈസൂരുവിലെ അരുണ്‍ യോഗിരാജെന്ന ശില്പിയാണ് വിഗ്രഹം പണിതത്. നിലവില്‍ വിഗ്രഹത്തിന്റെ മുഖവും നെഞ്ചും ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ തുണികൊണ്ട് മൂടപ്പെട്ട നിലയിലാണ്. വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് വിഗ്രഹം ശ്രീകോവിലിനുള്ളില്‍ സ്ഥാപിച്ചത്. പ്രതിഷ്ഠാകര്‍മത്തിന് പിറ്റേന്ന് മുതല്‍ പൊതുജനങ്ങള്‍ക്കായി ക്ഷേത്രം തുറന്നുനല്‍കുമെന്നാണ് റിപ്പോർട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക