ചായക്കൊപ്പം കഴിക്കാൻ നല്ല മധുരമുള്ള ഉന്നക്കായ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ…
നേന്ത്രപ്പഴം 1 കിലോ
തേങ്ങ ചിരവിയത് അരക്കപ്പ്
മുട്ട നാലെണ്ണം
നെയ്യ് 4 ടീസ്പൂണ്‍
ഏലയ്ക്കാപ്പൊടി 1 ടീസ്പൂണ്‍
പഞ്ചസാര 300 ഗ്രാം
അണ്ടിപ്പരിപ്പ് 10 എണ്ണം
എണ്ണ ആവശ്യത്തിന്
റൊട്ടിപ്പൊടി ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം…
കുക്കറില്‍ ഒരു കപ്പ് വെള്ളത്തില്‍ പഴം നന്നായി വേവിച്ചെടുക്കുക. വേവിച്ച് വെച്ച പഴം തണുത്തതിന് ശേഷം മിക്സിയില്‍ നല്ലതുപോലെ വെള്ളം ചേര്‍ക്കാതെ അടിച്ചെടുക്കുക.
തേങ്ങ ചിരകിയത്, ഏലയ്ക്കാപ്പൊടി, അണ്ടിപ്പരിപ്പ്, പഞ്ചസാര എന്നിവ ഒരു പാത്രത്തില്‍ എടുത്ത് നന്നായി ഇളക്കി വെക്കുമ. അരച്ച് വച്ചിരിക്കുന്ന പഴം കൈയ്യില്‍ വച്ച് നല്ലതുപോലെ ഉരുളയാക്കിയ ശേഷം പരത്തിയെടുക്കുക.
ഇതില്‍ നേരത്തെ ചേര്‍ത്ത് വച്ചിരിക്കുന്ന കൂട്ട് ഒരു ടീസ്പൂണ്‍ വീതം നിറച്ച് ഉന്നക്കായയുടെ ആകൃതിയില്‍ ഉരുട്ടിയെടുക്കുക. ഇത് കൊഴിമുട്ടയുടെ വെള്ളയില്‍ മുക്കി റൊട്ടിപ്പൊടിയില്‍ പൊതിഞ്ഞ് എണ്ണയില്‍ വറുത്തെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക