ധാന്യങ്ങളും പയറുവർഗങ്ങളും മുളപ്പിച്ച് കഴിച്ചാൽ ഗുണങ്ങൾ കൂടുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ആരോഗ്യ സംരക്ഷണത്തിനും തടി കുറയ്ക്കാനുമൊക്കെ ഏറ്റവും ഉത്തമം, ധാന്യങ്ങൾ മുളപ്പിച്ച് കഴിക്കുന്നതാണ്. അതേസമയം ഏതൊരു ഭക്ഷണ പദാർത്ഥം കഴിക്കുമ്പോഴും അതിന്റെ പാചക രീതിഅൽപ്പമൊന്ന് ശ്രദ്ധിക്കണം. കാരണം കൃത്യമായ രീതിയിൽ ഇവ തയാറാക്കി ഭക്ഷിച്ചില്ലെങ്കിൽ ചിലപ്പോൾ അത് ശരീരത്തെ ദോഷമായി ബാധിച്ചേക്കാം. മുളപ്പിച്ച ധാന്യങ്ങളിൽ ബാക്ടീരിയ, ഫംഗസ് ബാധ എന്നിവ ഉണ്ടാകുവാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ കഴിക്കുന്ന ഭക്ഷണത്തിന്റെ ഗുണമേന്മ പൂർണമായും ഉറപ്പുവരുത്തുക.
ശരീരഭാരം കുറയ്ക്കാന്‍ മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍ ഏറ്റവും മികച്ച ഭക്ഷണമാണ്. മുളപ്പിച്ച പയറിൽ നാരുകൾ ധാരാളമായി കാണപ്പെടുന്നതിനാൽ ഇത് വിശപ്പിന്റെ ഹോര്‍മോണിന്റെ ഉല്‍പ്പാദനം തടയുന്നു. അതിനാൽ ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാൻ കഴിയും.
ദിവസവും രാവിലത്തെ വ്യായാമത്തിന് ശേഷം അൽപം മുളപ്പിച്ച ചെറുപയർ പോലുള്ള ധാന്യങ്ങൾ കഴിക്കുന്നത് പ്രതിരോധശേഷി കൂട്ടുന്നു. മുളപ്പിച്ച പയർ കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്തുന്നു. മുളപ്പിച്ച പയറിലെ എന്‍സൈമുകള്‍ ദഹന പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക