പഴങ്ങൾ ഉപയോഗിക്കുന്നതിന് മുൻപ് നമ്മൾ എല്ലാവരും കഴുകാറുണ്ട്. എന്നാൽ ഇവ ശരിയായ രീതിയിൽ കഴുകിയില്ലെങ്കിൽ വയറിളക്കമടക്കമുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് ഉണ്ടാകും. പഴങ്ങൾ ശരിയായി കഴുകാതെ ഭക്ഷിക്കുന്നത് വയറിളക്കം, കോളറ, ടൈഫസ് എന്നീ രോഗങ്ങളിലേക്ക് നയിക്കുന്ന സാൽമൊണെല്ല അല്ലെങ്കിൽ ഇ.കോളി ബാക്ടീരിയകൾ ഉള്ളിൽ ചെല്ലുന്നതിന് കാരണമാകും.
പഴങ്ങൾ കഴുകേണ്ട ശരിയായ രീതികൾ ഏതൊക്കെയെന്ന് നോക്കാം.
ഒഴുകുന്ന വെള്ളം തന്നെ നല്ലത്
സോപ്പ്, ഡിറ്റർജന്റ്, ബ്ലീച്ച് സൊല്യൂഷനുകൾ എന്നിവ ഉപയോഗിച്ച് ഒരിക്കലും പഴങ്ങൾ കഴുകാൻ പാടില്ല. തൊലിയിലുള്ള അണുക്കൾ പഴങ്ങളുടെയും പച്ചക്കറികളുടെയും ഉള്ളിലേക്ക് കയറുമെന്നതിനാൽ വെള്ളത്തിൽ മാത്രമേ ഫ്രൂട്ട്സ് കഴുകാൻ പാടുള്ളൂ.
കട്ടിയുള്ള തൊലികൾ ഒഴിവാക്കുക
ആപ്പിൾ, നാരങ്ങ, പേരക്ക, പേരക്ക, തുടങ്ങിയ ഉറച്ച തൊലിയുള്ള പഴങ്ങളുടെ തൊലി ബ്രഷ് ചെയ്തോ ചെത്തിക്കളഞ്ഞോ ഒഴിവാക്കുന്നതാണ് ഉത്തമം. ഒഴുകുന്ന വെള്ളത്തിനടിയിൽ ഇവ വൃത്തിയാക്കുമ്പോൾ ചെറിയ ബ്രഷുകൾ ഉപയോഗിച്ച് പുറംതൊലി മൃദുവാക്കിയെടുക്കാം.
ചെറി, പീച്ച്, മറ്റ് തരത്തിലുള്ള മൃദുവായ ഉൽപ്പന്നങ്ങൾ എന്നിവ പോലെയുള്ള പഴങ്ങളിൽ ഈ രീതി ഉപയോഗിക്കാതിരിക്കാൻ പാടില്ല.
കഴുകിയ ശേഷം..
പഴങ്ങൾ കഴുകിയ ശേഷം വൃത്തിയുള്ള പേപ്പർ അല്ലെങ്കിൽ തുണി ഉപയോഗിച്ച് വെള്ളം കളയണം. കഴുകിയ ഉടൻ തന്നെ ഫ്രൂട്ട്സ് കഴിക്കാനും മറക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക