നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വിഡിയോ നിർമിച്ച കേസിൽ പിടിയിലായത് ആന്ധ്ര പ്രദേശ് സ്വദേശിയായ ബിടെക് ബിരുദധാരി. 24 കാരനായ ഈമാനി നവീന്‍ ആണ് നടിയുടെ വിഡിയോ നിർമിച്ചത്. ആന്ധ്രപ്രദേശിൽ നിന്ന് ഡൽഹി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. ഇയാൾ പോലീസിനോട് കുറ്റം സമ്മതിച്ചു. രശ്മികയുടെ പേരിലുള്ള ഫാൻ പേജിലെ ഫോളോവേഴ്സിനെ കൂട്ടാനാണ് വിഡിയോ നിർമിച്ചതെന്ന് ഇയാൾ പൊലീസിനോട് വെളിപ്പെടുത്തി.
രശ്മികയുടെ പേരിലുള്ള ഫാൻ പേജ് അക്കൗണ്ടിലെ ഫോളോവേഴ്സിനെ കൂട്ടുന്നതിനായാണ് യുവാവ് ഡീപ് ഫേക്ക് വിഡിയോ ഉണ്ടാക്കിയത്. ആദ്യം വീഡിയോ പോസ്റ്റ് ചെയ്തതും ഈ അക്കൗണ്ടിലൂടെയാണ്. വീഡിയോ പോസ്റ്റ് ചെയ്ത് മിനിറ്റുകള്‍ കൊണ്ട് വീഡിയോ വൈറലായി. ഫോളോവേഴ്സിന്റെ എണ്ണത്തിലും വലിയ വർധനവുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക