അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ജനുവരി 22ന് അവധി നൽകിയ ഉത്തരവ് പിൻവലിച്ച് എയിംസ് ആശുപത്രി. ജനുവരി 22ന് ഉച്ചയ്ക്ക് 2 30 വരെ ആശുപത്രി അടച്ചിടും എന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ അവധി പിൻവലിക്കുകയായിരുന്നു.
അവധി നൽകിയത് പിൻവലിച്ച് അടിയന്തര ശാസ്ത്രക്രിയകൾ നടത്തുമെന്നും മുൻകൂട്ടി നിശ്ചയിച്ച ശാസ്ത്രക്രിയകൾ പിന്നീട് നടത്തുമെന്നും അധികൃതർ അറിയിച്ചു.
അവധി വിവരം എല്ലാ വകുപ്പുകളുടെ തലവന്മാരും യൂണിറ്റുകളും ഓഫീസർമാരും അവരുടെ കീഴിൽ പ്രവർത്തിക്കുന്ന എല്ലാ ജീവനക്കാരുടെയും ശ്രദ്ധയിൽപ്പെടുത്തണമെന്ന് നേരത്തെ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
അതേ സമയം അത്യാഹിത വിഭാഗങ്ങളിൽ അവധി അവധി ബാധകമല്ലെന്നും അധികൃതർ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക