ശിവദ, ചന്തുനാഥ്, അപർണ ദാസ്, അനു മോഹൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഭയകുമാർ കെ സംവിധാനം നിർവഹിക്കുന്ന സീക്രട്ട് ഹോം എന്ന ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ശിവദ, ചന്തുനാഥ്, അപർണ ദാസ്, അനുമോഹൻ എന്നിവർ നിഗൂഢത നിറഞ്ഞ നോട്ടവുമായി നിൽക്കുന്ന പോസ്റ്ററാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ക്രൈം ഡ്രാമയായി എത്തുന്ന ചിത്രം കേരളത്തിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.
‘ഓരോ വീട്ടിലും രഹസ്യങ്ങളുണ്ട്’ എന്ന ടാഗ് ലൈനുമായി എത്തിയിരിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത് സന്തോഷ് ത്രിവിക്രമനാണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് അനിൽ കുര്യൻ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക