തിരുവനന്തപുരം: ക്രിസ്മസ് -ന്യു ഇയർ ബമ്പർ നറുക്കെടുപ്പ് നാളെ. ജനുവരി 24ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് നറുക്കെടുപ്പ് നടക്കുക.
ഇരുപത് കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേർക്ക്. മൂന്നാം സമ്മാനം പത്ത് ലക്ഷം(ഓരോ പരമ്പരകൾക്കും മൂന്ന് വീതം ആകെ 30 പേർക്ക്). നാലാം സമ്മാനം മൂന്ന് ലക്ഷം(ഓരോ പരമ്പരകൾക്കും രണ്ട് വീതം ആകെ 20 പേർക്ക്). അഞ്ചാം സമ്മാനം രണ്ട് ലക്ഷം(ഓരോ പരമ്പരകൾക്കും രണ്ട് വീതം ആകെ 20 പേർക്ക്). കൂടാതെ 5000, 4000,1000, 500, 400 രൂപ എന്നിങ്ങനെ നിരവധി സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു.
പത്ത് സീരീസുകളിലായി പുറത്തിറക്കിയിരിക്കുന്ന ക്രിസ്മസ് -ന്യു ഇയർ ബമ്പർ ടിക്കറ്റിന്റെ വില 400 രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക