കോയമ്പത്തൂർ: കോയമ്പത്തൂരിൽ 4 മാസം പ്രായമുള്ള കുട്ടിയെ ബസിൽ ഉപേക്ഷിച്ച് അമ്മ സ്ഥലംവിട്ടു. തിരുച്ചിറപ്പള്ളി സ്വദേശിയായ യുവതി ആണ് കുഞ്ഞിനെ മറ്റൊരു യാത്രക്കാരിയെ ഏൽപ്പിച്ച് കടന്നുകളഞ്ഞത്. ബസിൽ കയറിയ ശേഷം യുവതി കുഞ്ഞിനെ മറ്റൊരാളെ ഏൽപിച്ച് മറ്റൊരു സ്റ്റോപ്പിൽ ഇറങ്ങിപ്പോകുകയായിരുന്നു. തുടർന്ന് പൊലീസുകാർ ആശുപത്രിയിലേക്ക് മാറ്റിയ കുഞ്ഞിനെ അന്വേഷിച്ച് അച്ഛൻ എത്തി. കുട്ടിയുടെ അച്ഛൻ മലയാളിയാണ്. തൃശൂർ സ്വദേശിയായ ഇയാൾ കോയമ്പത്തൂരിൽ എത്തിയാണ് കുഞ്ഞിനെ സ്വീകരിച്ചത്. കുടുംബപ്രശ്നങ്ങൾ കാരണമാണ് യുവതി കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.
വെള്ളിയാഴ്ചയാണ് സംഭവം. നല്ല തിരക്കുള്ള സ്വകാര്യ ബസിലേക്ക് കുഞ്ഞുമായി എത്തിയ യുവതി കുഞ്ഞിനെ പിടിക്കാന്‍ മറ്റൊരു സ്ത്രീയോട് പറയുകയായിരുന്നു. കോയമ്പത്തൂരിൽ എത്തുമ്പോൾ കുഞ്ഞിനെ തിരികെ വാങ്ങാമെന്ന് പറഞ്ഞാണ് കുട്ടിയെ കൊടുത്തത്. അത്സമയം കുഞ്ഞിനെ വാങ്ങിയ സ്ത്രീ പിന്നീട് നോക്കിയപ്പോള്‍ യുവതിയെ കണ്ടില്ല. ഇവരാണ് പൊലീസിൽ അറിയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക