കിഫ്ബി മസാല ബോണ്ട് കേസിൽ പ്രതികരണവുമായി
മുൻധനമന്ത്രി ഡോ. ടി എം തോമസ് ഐസക്. മസാല ബോണ്ട് ഇറക്കിയതിൽ തനിക്ക് മാത്രമായി ഉത്തരവാദിത്തമില്ലെന്നും തീരുമാനമെടുത്തത് മുഖ്യമന്ത്രി ചെയർമാനായ ഡയറക്ടർ ബോർഡാണെന്ന് തോമസ് ഐസക് ഇഡിക്ക് മറുപടി നൽകി. കേസിൽ കഴിഞ്ഞ ദിവസം ഹാജരാകണമെന്നാവശ്യപ്പെട്ട് ഇഡി തോമസ് ഐസക്കിന് നോട്ടീസ് അയച്ചിരുന്നു. എന്നാൽ ചോദ്യം ചെയ്യലിന് എത്താൻ കഴിയില്ലെന്ന് തോമസ് ഐസക്ക് അറിയിച്ചു.
ഏഴു പേജുള്ള മറുപടിയിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. ഇക്കാര്യത്തിൽ തനിക്ക് ഔദ്യോഗിക ഉത്തരവാദിത്തം മാത്രമാണ് ഉള്ളത്. ധനമന്ത്രി എന്ന നിലയിൽ അക്കാര്യങ്ങൾ ചെയ്തു. മറ്റു തീരുമാനങ്ങളെടുത്തത് മുഖ്യമന്ത്രി ഡയറക്ടറായിട്ടുള്ള ബോർഡാണെന്നും ഇഡിയ്ക്ക് നൽകിയ മറുപടിയിൽ അദ്ദേഹം വിശദീകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക