രോഗങ്ങള്‍ തടയാന്‍ ശരീരത്തിന് പ്രതിരോധശേഷി വളരെ അത്യാവശ്യമാണ്. പ്രതിരോധശേഷി ഓരോരുത്തര്‍ക്കും ജനനത്തോടെ സ്വാഭാവികമായി ലഭിയ്ക്കുമെങ്കിലും ഇതിനെ തളര്‍ത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന പല കാര്യങ്ങളുമുണ്ട്. ആരോഗ്യവും പ്രതിരോധശേഷിയുമില്ലെങ്കില്‍ രോഗങ്ങള്‍ വളരെ വേഗം വരും. പ്രതിരോധശേഷി കുറവുള്ളവർക്കാണ് പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പടെയുള്ള അസുഖങ്ങള്‍ പിടിക്കുന്നത്. ചില കാര്യങ്ങൾ ശീലിച്ചാല്‍ ഈസിയായി രോഗത്തെ അകറ്റിനിർത്താൻ സാധിക്കും.
പ്രകൃതിദത്തമായ അന്തരീക്ഷത്തില്‍ ദിവസവും രണ്ടു മണിക്കൂറെങ്കിലും നടക്കുകയോ വ്യായാമം ചെയ്യുകയോ ആവാം. രാവിലത്തെ വ്യായാമം നഗരത്തിലെ തിരക്കില്‍നിന്ന് മാറി, പ്രകൃതിദത്തമായ സ്ഥലങ്ങളിൽ ആക്കുന്നതാകും ഉത്തമം. ദിവസവും രണ്ടുമണിക്കൂറെങ്കിലും ഇത്തരത്തില്‍ സമയം ചെലവഴിക്കണം.
കൊഴുപ്പേറിയതും അനാരോഗ്യകരവുമായ ഭക്ഷണശീലം ഒഴിവാക്കു. ഫാസ്റ്റ് ഫുഡ്, കോളകള്‍, ബേക്കറി ഭക്ഷണം, പ്രോസസ്ഡ് ഫുഡ്ഇവ പൂര്‍ണമായും ഉപേക്ഷിച്ച് ആരോഗ്യകരമായതും പ്രകൃതിദത്തവുമായ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. ആവശ്യത്തിന് വെള്ളവും കുടിക്കുന്നതും പ്രതിരോധശേഷി വര്‍ദ്ധിക്കും.
സമൂഹത്തില്‍ ഒപ്പം ജീവിക്കുന്നവരുമായി ഊഷ്മളമായ ബന്ധം പുലർത്തുക. സന്തോഷകരമായ ജീവിതം നയിക്കാന്‍ ശ്രദ്ധിക്കുക. ഇത് ഒറ്റപ്പെട്ട് ജീവിക്കുന്നവരെ അപേക്ഷിച്ച് മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക