ഡൽഹിയിൽ കുറഞ്ഞ താപനില 7 ഡിഗ്രി രേഖപ്പെടുത്തി. മൂടൽ മഞ്ഞ് ഗതാഗത സംവിധാനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള വിമാനങ്ങളും ട്രെയിന്കളും വൈകിയാണ് സർവീസ് നടത്തുന്നത്. ഡൽഹിയിലേക്കുള്ള കേരള എക്സ്പ്രസ്സ് 8 മണിക്കൂറും, മംഗള എക്സ്പ്രസ്സ് 7 മണിക്കൂറും വൈകിയാണ് ഓടുന്നത്. അന്തരീക്ഷ മലിനീകരണം അതിരൂക്ഷമായി തുടരുന്നതിനാൽ പ്രദേശത്തത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് ഉൾപ്പെടെയുള്ള മേഖലകളിൽ പലയിടത്തും താപനില പൂജ്യത്തിനും താഴെയെത്തി.
അടുത്ത രണ്ട് ദിവസങ്ങളിൽ ഇതേ നില തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മൂടൽ മഞ്ഞ് ഗതാഗത സംവിധാനങ്ങളെ താറുമാറാക്കി. പുക മഞ്ഞ് വായുമലിനീകരണം വർധിപ്പിച്ചിട്ടുണ്ട്. ശക്തമായ ശീതക്കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിരവധി വിമാനങ്ങളും വൈകിയാണ് സർവീസ് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക