തിരുവനന്തപുരം: സംസ്ഥാനത്ത് എഴുപത്തിയഞ്ചാമത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾക്ക് തുടക്കമായി. രാവിലെ ഒമ്പതിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തി ആഘോഷങ്ങൾക് തുടക്കം കുറിച്ച്. മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങിൽ പങ്കെടുത്തു.
പതാക ഉയർത്തിയതിനു ശേഷം ബാൻഡ് ദേശീയഗാനം ആലപിച്ചു. പിന്നീട് ഗവർണർ പരേഡിൽ സല്യൂട്ട് സ്വീകരിച്ചു. കേന്ദ്രസർക്കാറിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് ഗവർണറുടെ പ്രസംഗം. ഉന്നത വിദ്യാഭ്യാസരംഗത്തെ ബാഹ്യ ഇടപെടലുകൾ അക്കാദമിക മേഖലയെ മലിനമാക്കുകയാണ്. ബാഹ്യ ഇടപെടൽ ഒന്നും കൂടാതെ സ്വതന്ത്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിന് അനിവാര്യമാണെന്നും ഗവർണർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക