ഗോവിന്ദ് പത്മസൂര്യയും സീരിയൽ നടി ഗോപിക അനിലും വിവാഹിതരായി. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ അടുത്ത ബന്ധുക്കൾ പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. വിവാഹചിത്രങ്ങൾ സാമൂഹികമാധ്യമത്തിലൂടെ ഗോവിന്ദ് പത്മസൂര്യ ഷെയർ ചെയ്തു.
കേരളീയത്തനിമ വിളിച്ചോതുന്ന വസ്ത്രത്തിൽ ആയിരുന്നു ഇരുവരും ചടങ്ങിനെത്തിയത്. കസവുസാരി ധരിച്ച് പരമ്പരാഗതശൈലിയിലുള്ള ആഭരണങ്ങളണിഞ്ഞ് ഗോപിക എത്തിയപ്പോൾ കസവുമുണ്ടും മേൽമുണ്ടും ധരിച്ച് ഗോവിന്ദ് പദ്മസൂര്യയും എത്തി.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഇരുവരും വിവാഹിതരാകാൻ പോകുന്നുവെന്ന വാർത്ത പുറത്തുവിട്ടത് . വിവാഹനിശ്ചയശേഷമാണ് ഈ സന്തോഷവാർത്ത ഇവർ പ്രേക്ഷകരുമായി പങ്കുവച്ചതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക