രാജ്യത്തെ മികച്ച പോലീസ് സ്റ്റേഷനുള്ള കേന്ദ്രപുരസ്കാരം കരസ്ഥമാക്കി മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം പോലീസ് സ്റ്റേഷൻ. രാജ്യത്തെ 10 മികച്ച പോലീസ് സ്റ്റേഷനുകളിലെ ഒമ്പതാമത്തെ സ്റ്റേഷനായും കേരളത്തിലെ ഒന്നാമത്തെ സ്റ്റേഷനായുമാണ് മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം സ്റ്റേഷനെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തെരഞ്ഞെടുത്തത്.
പൊതുജനങ്ങളോടുള്ള സമീപനം, കേസ് തീർപ്പാക്കൽ,അതിക്രമങ്ങൾ പരിഹരിക്കൽ, ക്രമസമാധാന പാലനം, അന്വേഷണ മികവ്, ഗ്രീൻ പ്രോട്ടോകോൾ, ജനമൈത്രി പോലീസിംഗ് എന്നിവയാണ് പുരസ്കാരത്തിന് പരിഗണിക്കപ്പെട്ടത്. സ്റ്റേഷനിൽ നേരിട്ട് എത്തി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രത്യേക ടീം നടത്തിയ വിലയിരുത്തലിനു ഒടുവിലാണ് പുരസ്കാരം കുറ്റിപ്പുറം സ്റ്റേഷന് ലഭിച്ചത്.
തിരുവനന്തപുരം പോലീസ് പരിശീലന കോളേജിൽ ഫെബ്രുവരി ആറിന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രിയിൽനിന്ന് കുറ്റിപ്പുറം പോലീസ് ഇൻസ്പെക്ടർ മികച്ച പോലീസ് സ്റ്റേഷനുള്ള അവാർഡ് സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക