ദൈനംദിന ജീവിതത്തിൽ ഏറ്റവും സാധാരണമായി ഉണ്ടാകുന്ന ഒന്നാണ് പൊള്ളൽ. പെട്ടെന്ന് ഉണ്ടാകുന്ന അപകടങ്ങൾ മൂലമോ ആത്മഹത്യാശ്രമത്തിന്റെ ഭാഗമായോ പൊള്ളലേൽക്കാം.
പൊള്ളലിന്റെ തീവ്രത കണക്കാക്കുന്നത് ശരീരത്തിന്റെ എത്രശതമാനം ഭാഗത്തെ ഇത് ബാധിച്ചിട്ടുണ്ട് എന്നതിനെ അടിസ്ഥാനമാക്കിയാണ്. 20 ശതമാനത്തിൽ കൂടുതൽ ഉള്ള പൊള്ളലുകൾ ഗുരുതരമാണ്. 50 ശതമാനത്തിൽ കൂടുതൽ ആണ് പൊള്ളൽ ഉള്ളതെങ്കിൽ അത് മരണകാരണമാകാം.
പൊള്ളലേറ്റാൽ പൊള്ളലേറ്റ ആളെ ഉടൻ സുരക്ഷിതമായ, വായു സഞ്ചാരമുള്ള സ്ഥലത്തേക്ക് മാറ്റുകയാണ് ആദ്യം ചെയ്യണ്ടത്. പൊള്ളലേറ്റ ഭാഗത്ത് ശുദ്ധജലം ധാരാളം ഒഴിക്കണം. തുടർച്ചയായി 15- 20 മിനിറ്റ് വെള്ളം ഒഴിക്കണം. സാധാരണ താപനിലയിലുള്ള വെള്ളമാണ് ഇതിന് ഉപയോഗിക്കേണ്ടത്. ഐസോ, ഐസ് കോൾഡ് വാട്ടറോ ഉപയോഗിക്കുന്നത് ദോഷം ചെയ്യും. വെള്ളം ഒഴിക്കുന്നത് പൊള്ളലേറ്റ ഭാഗത്തെ വേദനയും നീറ്റലും കുറക്കുന്നതിന് സഹായിക്കുന്നു.
പൊള്ളിയഭാഗത്ത് ടൂത്ത്പേസ്റ്റ്, തേൻ തുടങ്ങിയവയൊക്കെ പുരട്ടുന്നത് നമ്മുടെ നാട്ടിൽ ധാരാളമായി കണ്ടുവരുന്ന പ്രവർത്തിയാണ്. എന്നാൽ ഇവ ഗുണത്തേക്കാൾ കൂടുതൽ ദോഷമാണ് ചെയ്യുക. പൊള്ളലേറ്റ ചർമത്തിന് ക്ഷതമേൽക്കുമ്പോൾത്തന്നെ നമ്മുടെ രോഗപ്രതിരോധശക്തിക്ക് കോട്ടം തട്ടുകയും അവിടെ ഇതുപോലുള്ള വസ്തുക്കൾ പുരട്ടുന്നത് അണുബാധ ഉണ്ടാക്കുന്ന കാര്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക