ഉറക്കത്തിന് പണി തരുന്ന ഭക്ഷണങ്ങളെക്കുറിച്ച് അറിയാമോ. രാത്രിയില്‍ നിങ്ങള്‍ ദുസ്വപ്നങ്ങള്‍ കാണാറുണ്ടോ? എങ്കില്‍ ചിലപ്പോള്‍ ഈ ഭക്ഷണൾ രാത്രി കഴിച്ചതാകാം അതിന് കാരണം. കാനഡയില്‍ 396 വിദ്യാര്‍ത്ഥികളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്.
ചീസ്
ചീസ് ചേര്‍ത്ത ഭക്ഷണം രാത്രി കഴിച്ചാല്‍ തീരെ സുഖമില്ലാത്ത സ്വപ്നങ്ങള്‍ കാണും എന്നാണ് പഠനത്തിൽ തെളിഞ്ഞത്.
സോസ്
എരിപൊരി സോസ് കഴിക്കുന്നതും ഉറക്കത്തെ ബാധിക്കും എന്നാണ് പഠനം വ്യക്തമാക്കുന്നത്. അധികം മസാലമയുള്ള ഭക്ഷണം കഴിച്ചാല്‍ തന്നെ അത് ഉറക്കത്തെ ബാധിക്കുമത്രെ. എരിയുന്ന സോസ് അധികം കഴിച്ചാല്‍ പിന്നെ സമ്മര്‍ദ്ദമുണ്ടാക്കുന്ന ദു:സ്വപ്നങ്ങള്‍ കാണാൻ സാധ്യതയുണ്ട്.
മദ്യം
മദ്യപിച്ച് ഫിറ്റ് ആയാല്‍ ബോധം കെട്ട് ഉറങ്ങാന്‍ കഴിയും എന്നാണ് പലരുടേയും ചിന്താഗതി. എന്നാല്‍ സംഗതി അത്ര സിംപിള്‍ അല്ല കേട്ടോ… രാത്രി അടിച്ച് ഫിറ്റായാല്‍ പേടിപ്പെടുത്തുന്ന സ്വപ്നങ്ങള്‍ കാണാനുള്ള സാധ്യത വളരെ കൂടുതലാണ്.
കുക്കീസും കേക്കും
കേള്‍ക്കുമ്പോള്‍ തന്നെ സുഖം പകരുന്ന പേരുകളാണ് കുക്കീസും കേക്കും. പക്ഷേ രാത്രിയിലെ ഇവയുടെ ഉപയോഗം അത്രയ്ക്ക് നല്ലതല്ലെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇത് കഴിക്കുന്ന 31 ശതമാനം ആളുകളും ഉറക്കത്തിനിടെ വിചിത്രവും സംഭ്രമാത്മകവും ആയ സ്വപ്നങ്ങള്‍ കാണുമത്രെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക