ഡൽഹി: അഴിമതി ധാരണാ സൂചികയിൽ 93ാം സ്ഥാനത്ത് ഇന്ത്യ. 180 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ ഈ സ്ഥാനത്ത് വരേണ്ടി വന്നത്. ട്രാൻസ്പരൻസി ഇൻറർനാഷണലാണ് ഈ ലിസ്റ്റ് പുറത്തുവിട്ടത്. വിദഗ്ധരുടെയും വ്യവസായികളുടെയും വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊതുമേഖലയിലെ അഴിമതി സൂചിപ്പിക്കുന്നതാണ് അഴിമതി സൂചിക പട്ടിക. പൂജ്യം മുതൽ 100വരെയുള്ള സ്കെയിലിൽ പൂജ്യം ഏറ്റവും കടുത്ത അഴിമതിയും 100 അഴിമതിയില്ലായ്മയെയും കാണിക്കുന്നു. 2022ൽ 40 സ്കോർ സ്വന്തമാക്കിയ ഇന്ത്യ 2023ൽ 39 ലേക്ക് കുറഞ്ഞു. 2022ൽ ഇന്ത്യയുടെ റാങ്ക് 85 ആയിരുന്നു. മാലദീപ്, കസാക്കിസ്ഥാൻ, ലെസോതോ എന്നീ രാജ്യങ്ങളും 39 സ്കോറുമായി 93ാം സ്ഥാനത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക