തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് തിരുവനന്തപുരത്ത്. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട സാഹചര്യം യോഗത്തിൽ ചർച്ചയായേക്കും. കേന്ദ്ര കമ്മറ്റിയംഗം എ.കെ.ബാലൻ ഇന്നലെ മുഖ്യമന്ത്രിയെയും മകളെയും പിന്തുണച്ച് രംഗത്ത് വന്നിരുന്നു. തുടക്കം മുതൽ സിപിഎം സംസ്ഥാന നേതൃത്വത്തിന് എക്സാലോജിക്കിനെതിരായ അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന നിലപാടാണ്. കേന്ദ്ര ബജറ്റിന്റെ അവലോകനവും യോഗത്തിൽ നടക്കും. എട്ടിന് ഡൽഹിയിൽ നടത്തുന്ന കേന്ദ്ര വിരുദ്ധ സമരത്തിന്റെ ഒരുക്കങ്ങളും യോഗം വിലയിരുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക