ആലപ്പുഴ: ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലത്തില്‍ സിനിമാ താരം സിദ്ദിഖിനെ പരിഗണിക്കാന്‍ കോണ്‍ഗ്രസ് പാർട്ടി. മത സാമുദായിക ഘടകങ്ങള്‍ കൂടി പരിഗണിച്ചാണ് പുതിയ നീക്കം. അതേസമയം പത്തനംതിട്ട മാറ്റി കോട്ടയം നല്‍കണമെന്ന് ആന്റോ ആന്റണി നേതൃത്വത്തിനോട് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ഘടകകക്ഷിക്ക് നല്കിയ സീറ്റില്‍ മാറ്റം വരുത്താൻ സാധ്യതയില്ല.
കെ സി വേണുഗോപാല്‍ ആലപ്പുഴയ്ക്ക് ഇല്ലെങ്കില്‍ പിന്നെ ആ സീറ്റില്‍ മതസാമുദായക ഘടകങ്ങള്‍ കൂടി പരിഗണിക്കാനാണ് പാർട്ടിയുടെ നീക്കം. ജനപിന്തുണ, പുതുമുഖം ഈ പരിഗണനകള്‍ കൂടി കണക്കിലെടുത്താണ് നടൻ സിദ്ധിഖിലേക്ക് ചര്‍ച്ചകള്‍ എത്തിയത്.
മത സാമുദായിക സമവാക്യങ്ങള്‍ ഒന്നും പരിഗണിക്കാതെ കോണ്‍ഗ്രസ് മുന്നോട്ടുപോയാല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഉൾപ്പടെ ഉള്ളവരുടെ മറ്റൊരു ലിസ്റ്റുണ്ട്. സംവരണ സീറ്റായ മാവേലിക്കരയിലും പത്തനംതിട്ടയിലും തോല്‍വി ഉണ്ടാകും എന്ന കനക റിപ്പോര്‍ട്ട് പാര്‍ട്ടി ഗൗരവമായി കാണുന്നുണ്ടെങ്കിലും മാവേലിക്കരയില്‍ അവസാന നിമിഷം പകരക്കാരനെ കണ്ടെത്തുന്നത് അത്ര എളുപ്പമാകില്ലെന്ന നിലപാടിലാണ് പാര്‍ട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക