മഹേഷ് ബാബു നായകനായി റിലീസ് ചെയ്ത ചിത്രമാണ് ഗുണ്ടുര്‍ കാരം. നിരവധി ആരാധകരുള്ള ഒരു താരത്തിന്റെ ചിത്രമായതിനാല്‍ ഗുണ്ടുര്‍ കാരം വലിയ ഹൈപ്പോടെയാണ് പുറത്തിറങ്ങിയത്. അത് ഗുണ്ടുര്‍ കാരത്തിന്റെ കളക്ഷനില്‍ ആദ്യം പ്രതിഫലിച്ചിരുന്നു. ഇനി ഗുണ്ടുര്‍ കാരം ഒടിടിയിലേക്കും എത്തുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്.
നെറ്റ്ഫ്ലിക്സിലാണ് മഹേഷ് ബാബു ചിത്രം സ്ട്രീം ചെയ്യുക. ഫെബ്രുവരി ഒമ്പത് മുതലായിരിക്കും സ്ട്രീമിംഗ് ആരംഭിക്കുന്നത്. ശ്രീലീലയും മീനാക്ഷി ചൗധരിയുമാണ് പുതിയ ചിത്രത്തില്‍ നായികമാർ. ജയറാമും ഒരു നിര്‍ണായക കഥാപാത്രമായി ചിത്രത്തില്‍ എത്തുന്നുണ്ട്. മഹേഷ് ബാബു നായകനായി എത്തിയ ചിത്രമായ ഗുണ്ടുര്‍ കാരത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ നിര്‍മാതാവ് നാഗ വംശി പ്രവചിച്ചത് വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക