കോട്ടയം: കോട്ടയത്ത് ബൈക്ക് അപകടത്തിൽ രണ്ട് സ്കൂൾ വിദ്യാർത്ഥികൾ മരിച്ചു. പള്ളം മറ്റത്തിൽ സ്വദേശി ജോഷ്വ ജോയൽ, ചെട്ടിക്കുന്ന് സ്വദേശി അബിഗേൽ എന്നിവരാണ് മരിച്ചത്.
പാക്കിൽ ധർമശാസ്താ ക്ഷേത്രത്തിനു സമീപം പവർ ഹൗസ് ജംക്ഷനിൽ വച്ച് ഇന്ന് വൈകിട്ട് മൂന്നു മണിയോടെയാണ് അപകടമുണ്ടായത്.
ബൈക്കിന്റെ ചെയിൻ പൊട്ടിയതാണ് അപകടത്തിന് കാരണമായത്. ചെയിൻ പൊട്ടി നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞ ബൈക്ക്, എതിർ ദിശയിൽ നിന്നും എത്തിയ പിക്കപ്പിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക