ടൊവിനോ തോമസ് നായകനാകുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രത്തിന്റെ വിടുതൽ സോംഗ് പുറത്തുവിട്ടിരിക്കുന്നു.
തീയേറ്റർ ഓഫ് ഡ്റീം സിന്റെ ബാനറിൽ ജിനു.വി. ഏബ്രഹാം,ഡാർവിൻ കുര്യാക്കോസ് എന്നിവർ നിർമ്മിച്ച് ഡാർവിൻ കുര്യാക്കോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
പ്രശസ്ത സംഗീത സംവിധായകനായ സന്തോഷ് നാരായണൻ ഒരുക്കിയ ഈ ഗാനം ഏറെ കൗതുകം നിറഞ്ഞതും വൈറലുമായിരിക്കുന്നു. പൂർണ്ണമായും പൊലീസ് കഥ പറയുന്ന ഈ ചിത്രത്തിന്റെ അതേ മൂഡ് നിലനിർത്തുന്നതാണ് ഈ ഗാനരംഗത്തിന്റെ പ്രത്യേകതയും.
ചിത്രത്തിൽ മലയാളത്തിലെ പ്രമുഖരായ അഭിനേതാക്കളുടെ വലിയ നിരതന്നെ അണിനിരക്കുന്നുണ്ട്. ജിനു.വി. ഏബ്രഹാമിന്റെതാണു തിരക്കഥ.
ഛായാഗ്രഹണം ഗൗതം ശങ്കർ. എഡിറ്റിംഗ്. സൈജു ശ്രീധർ’. കലാസംവിധാനം – ദിലീപ് നാഥ്. നിർമ്മാണ നിർവ്വഹണം. സഞ്ജു. ജെ. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം ഫെബ്രുവരി ഒമ്പതിന് പ്രദർശനത്തിനെത്തുന്നു. പിആർഒ വാഴൂർ ജോസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക