തിരുവനന്തപുരം: വിഴിഞ്ഞത്ത് ചവറുകൂനയ്ക്ക് തീപിടിച്ചു. സമീപത്ത് കിടന്ന വാൻ കത്തിനശിച്ചു. വിഴിഞ്ഞം ഫിഷ്ലാൻഡിന് സമീപത്തുണ്ടായിരുന്ന ചവറുകൂന കത്തിച്ച് നശിപ്പാക്കാൻ ശ്രമിക്കുന്നതിനിടെയാണ് തീപിടിത്തം ഉണ്ടായത്.
വാനിലേക്ക് തീപിടിച്ചതോടെ നാട്ടുകാരും സമീപവാസികളും ചേർന്ന് തീ അയണയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണയ്ക്കുകയായിരുന്നു. വാൻ പൂർണമായും കത്തി നശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക