അവധിക്കും നിയന്ത്രണമേർപ്പെടുത്തുന്നു. സംസ്ഥാനത്തെ പോലീസുകാരുടെ അധിക അവധിക്ക് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി പുറത്തിറക്കി. 15 ദിവസത്തിൽ അധികം അവധി എടുക്കുന്ന എല്ലാ അപേക്ഷകളും ഡിവൈഎസ്പി മുഖാന്തരം സമർപ്പിക്കണമെന്നും തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
നിരവധി പേരാണ് ഒരേ സ്റ്റേഷനിൽ നിന്നും അവധിക്കായി അപേക്ഷ സമർപ്പിക്കുന്നത് എന്നും ഇനിമുതൽ അപേക്ഷ സമർപ്പിക്കുന്നവരിൽ നിന്ന് അവധി അത്യാവശ്യമാണോ എന്ന് പരിശോധിക്കണമെന്നും അവധി കഴിഞ്ഞ് തിരികെ പ്രവേശിക്കുമ്പോൾ ലീവ് റോൾ സമർപ്പിക്കണമെന്നും തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
ലീവിന്റെ ജനുവിനിറ്റി പരിശോധിച്ച് ഉദ്യോഗസ്ഥർ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഈയിടെയായി പോലീസുകാർ അധികമായി അവധിയെടുക്കുന്നു എന്നും ആക്ഷേപം ഉയർന്നതിന് പിന്നാലെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ്. മെഡിക്കൽ ഗ്രൗണ്ടിലാണ് അവധിയിൽ പ്രവേശിക്കുന്നത് എങ്കിൽ അത് അന്വേഷിച്ച് ഉറപ്പുവരുത്തണമെന്നും നിർദ്ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക