മമ്മൂട്ടി ഒരു വ്യത്യസ്ത ഗെറ്റപ്പിൽ എത്തുന്ന ഭ്രമയുഗം സിനിമ പ്രേമികൾ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. പൂർണ്ണമായും ബ്ലാക്ക് ആൻഡ് വൈറ്റിൽ ഒരുങ്ങുന്ന ചിത്രം ഹൊറർ ത്രില്ലറായിയാണ് ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ പരീക്ഷണ സ്വഭാവമുള്ള മറ്റൊരു ചിത്രമായിരിക്കും ഇതെന്ന കാര്യത്തിൽ എല്ലും സംശയം ഇല്ല.
ചിത്രത്തിന്റെ ബജറ്റ് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള പ്രചാരണങ്ങൾ ഉണ്ടായിരുന്നു. ചിത്രത്തിന്റെ ബജറ്റ് സംബന്ധിച്ച് വ്യക്തത വരുത്തി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാവ്. ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായ ചക്രവർത്തി രാമചന്ദ്രയാണ് ചിത്രത്തിന്റെ യഥാർത്ഥ ബജറ്റ് വെളിപ്പെടുത്തി രംഗത്ത് വന്നത്.
ചിത്രത്തിന്റെ പബ്ലിസിറ്റിക്ക് വേണ്ടിവരുന്ന തുക കൂടാതെ 27.73 കോടി രൂപ ചെലവിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. പ്രമുഖ തമിഴ് സിനിമ ബാനർ വൈ നോട്ട് സ്റ്റുഡിയോസിന്റെ കീഴിലുള്ള മറ്റൊരു ബാനർ ആയ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്രയും എസ് ശശികാന്തും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഹൊറർ ത്രില്ലർ ചിത്രങ്ങൾക്കായുള്ള നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ആദ്യ പ്രൊഡക്ഷൻ ആണ് മമ്മൂട്ടി ചിത്രമായ ഭ്രമയുഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക