തിരുവനന്തപുരം: ആറ്റുകാൽ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് 17-ന് തുടക്കമാകും. ഉത്സവത്തോടനുബന്ധിച്ചുള്ള ക്രമീകരണങ്ങൾ അവസാന ഘട്ടത്തിലാണ്.
പൊങ്കാലയ്ക്ക് ആവശ്യമായ മൺകലങ്ങളും ഇഷ്ടികകളും ആവശ്യ സാമഗ്രികളും പ്രധാന കവലകളിൽ എത്തിത്തുടങ്ങി. 17-ന് രാവിലെ എട്ട് മണിയോടെ ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ഉത്സവം ആരംഭിക്കും. ഫെബ്രുവരി 27-ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക