ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ചിത്രം ‘എബ്രഹാം ഓസ്ലർ’ മികച്ച മുന്നേറ്റം നടത്തി തിയേറ്ററുകളിൽ 30 ദിവസം പിന്നിട്ടിരിക്കുകയാണ്. ജനുവരി 11-ന് റിലീസായ ചിത്രം 40 കോടി ക്ലബിൽ ഇടം ഇടംപിടിച്ചിരിക്കുകയാണ്. ഇതോടെ ജയറാമിന്റെ കരിയറിലെ ഏറ്റവും മികച്ച കളക്ഷൻ നേടുന്ന സിനിമയായിരിക്കുകയാണ് ‘എബ്രഹാം ഓസ്ലർ’.
ആഗോളതലത്തിൽ 40.05 കോടിയാണ് കളക്ഷനെന്ന് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നു. കേരള ബോക്സ് ഓഫീസിൽ മാത്രമായി 22.64 കോടി ലഭിച്ചതായാണ് സൂചന. മോഹൻലാലിന്റെ ഫാൻ്റസി ത്രില്ലർ ‘മലൈക്കോട്ടൈ വാലിബനുമായി’ താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ രണ്ട് വാരാന്ത്യങ്ങളിൽ ‘എബ്രഹാം ഓസ്ലർ’ വമ്പിച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്.
ഇൻവെസ്റ്റിഗേഷൻ ത്രില്ലാറായെത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകർ നൽകിയത്. മൗത്ത് പബ്ലിസിറ്റി കൊണ്ടും മമ്മൂട്ടിയുടെ കാമിയോ റോൾ കൊണ്ടും റിലീസിന് ശേഷം പ്രേക്ഷകരാണ് സിനിമയെ സപ്പോർട്ട് ചെയ്തത്. ഒരു മാസത്തെ തിയേറ്ററോട്ടത്തിന് ശേഷം ചിത്രം ഈ മാസം ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കും. ആമസോൺ പ്രൈമിലൂടെയാണ് സിനിമ ഒടിടിയിലെത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക