അയോദ്ധ്യ രാമക്ഷേത്രത്തിൽ രണ്ടാം തവണയും ദർശനത്തിനെത്തി ബോളിവുഡിന്റെ ‘ബിഗ്ബി’ അമിതാഭ് ബച്ചൻ. ഒരു ജ്വല്ലറി ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് താരം അയോദ്ധ്യ സന്ദർശനത്തിന് എത്തിയത്. മെഗാസ്റ്റാറിന്റെ വരവോടെ മഹർഷി വാൽമീകി ഇൻ്റർനാഷണൽ എയർപോർട്ടിലും അയോദ്ധ്യാധാമിലെ വേദിയിലും വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയത്.
ജനുവരി 22ന് നടന്ന പ്രാണപ്രതിഷ്ഠ ചടങ്ങിൽ മകൻ അഭിഷേക് ബച്ചനൊപ്പമാണ് അമിതാഭ് വന്നത്. പ്രതിഷ്ഠാ ചടങ്ങുകൾ നടക്കുന്നതിന് മുൻപുതന്നെ താരം അയോദ്ധ്യയിൽ 14കോടിയോളം രൂപ നൽകി സ്ഥലം വാങ്ങിയെന്ന വാർത്തയും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. രാജ്യം ഉറ്റുനോക്കിയ പ്രതിഷ്ഠാ ചടങ്ങുകളിൽ ബോളിവുഡിലെ പ്രമുഖരെ കൂടാതെ, ക്രിക്കറ്റ് താരങ്ങൾ, രാഷ്ട്രീയ നേതാക്കൾ, പ്രശസ്ത കലാകാരന്മാർ, രാജ്യത്തെ ധനികരായ വ്യവസായികൾ എന്നിവരും പങ്കെടുത്തിരുന്നു.
പ്രഭാസ്, കമൽ ഹാസൻ, എന്നിവർക്കൊപ്പം അമിതാഭ് ബച്ചനും പ്രധാന വേഷത്തില്‍ എത്തുന്ന ‘കല്‍ക്കി 2898 എഡി’ എന്ന ചിത്രത്തിന്റെ തിരക്കിലാണ് നിലവിൽ നടൻ. ദീപീക പദുക്കോണാണ് ചിത്രത്തിൽ നായികയാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക