മലയാളികളുടെ ഇഷ്ടതാരങ്ങളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും രുവരുടേയും ആദ്യ കൺമണി നിലയും. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഇരുവർക്കും രണ്ടാമത്തെ കൺമണി പിറന്നത്. കുഞ്ഞിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർ വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു.
ഇപ്പോൾ നിലയുടെ കുഞ്ഞനിയത്തിയുടെ പേരിടൽ ചടങ്ങ് ആഘോഷമാക്കിയിരിക്കുകയാണ് പേളിയും ശ്രീനിഷും കുടുംബവും. ‘നിതാര ശ്രീനിഷ് ‘ എന്നാണ് രണ്ടാമത്തെ മകളുടെ പേര്.
https://www.instagram.com/p/C3IVIlXPm87/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==
കുഞ്ഞ് ജനിച്ചിട്ട് 28 ദിവസമായെന്നും മകളുടെ പേരിടൽ ചടങ്ങ് കഴിഞ്ഞെന്നതുമടക്കമുള്ള വിശേഷങ്ങളാണ് പേളി പങ്കുവച്ചിരിക്കുന്നത്. ഒപ്പം മകളുടെ മുഖം ആദ്യമായി സമൂഹ മാദ്ധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്. എന്തായാലും പേളി പങ്കുവെച്ച ചിത്രങ്ങൾ ഇതിനോടകം സമൂഹമാധ്യമത്തിൽ വൈറലായി കഴിഞ്ഞു.
2019ൽ ആയിരുന്നു പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്റെയും വിവാഹം. ബിഗ് ബോസ് മലയാളം സീസൺ ഒന്നിലെ മത്സരാർത്ഥികളായിരുന്നു ഇരുവരും. ഷോയിൽ വച്ച് കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിലാവുക ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക